Dotty Thomas Kanjirathinkal
മാർത്തോമ്മാ നസ്രാണികൾക്ക് മാർത്തോമാ സ്ലീവായോടുണ്ടായിരുന്ന ഭക്തിയും ബഹുമാനവും എറണാകുളം അതിരൂപതാ പ്രഥമ മെത്രാപ്പോലീത്താ മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ (1874-1956) വാക്കുകളിൽ!
ആലങ്ങാട് മാർ തോമാ സ്ലീവാ കണ്ടെടു ക്കപ്പെട്ടതിനു ശേഷം 1930 ഫെബ്രുവരി മാസം എറണാകുളം അതിരൂപതാ ബുള്ളറ്റിനായ “എറണാകുളം മിസ്സ”ത്തിൽ അഭിവന്ദ്യ കണ്ടത്തിൽ മെത്രാപ്പോലീത്താ എഴുതിയ സർക്കുലറാണിത്. മാർത്തോമാ സ്ലീവാ പവ്വത്തിൽ പിതാവാണ് കണ്ടുപിടിച്ചത് എന്ന് വാദിക്കുന്ന അഭിനവ എറണാകുളം വിമതർ ഓർക്കുക, അന്ന് സാക്ഷാൽ പവ്വത്തിൽ പിതാവ് ജനിച്ചിട്ടു പോലുമില്ല.
ഒരു കാലത്ത് നമ്മുടെ എല്ലാ പള്ളികളുടെയും മദ്ബഹായുടെ കേന്ദ്ര സ്ഥാനത്ത് അത്യാദരപൂർവ്വം പ്രതിഷ്ഠിച്ച് വണങ്ങിയി രുന്ന മാർത്തോമ്മാ സ്ലീവാകൾ എങ്ങനെ അപ്രത്യ ക്ഷമായി എന്നതിന് ഉത്തരമാണ് ആലങ്ങാട് സ്ലീവാ! “ആലങ്ങാട് പള്ളിയുടെ കിഴക്കേ കുരിശിന്റെ അകത്തുവെച്ച് പണിയപ്പെട്ടിരുന്നത് റവ. ഡോ. ജോസഫ് പഞ്ഞിക്കാരനച്ചൻ യാദൃശ്ചികമായി കണ്ടെടുക്കുകയുണ്ടായി” എന്ന അഭിവന്ദ്യ പിതാവിന്റെ വാക്കുകകൾ അടിവരയിടുന്നത് നമ്മുടെ സ്ലീവാകൾ നശിപ്പിക്കപ്പെട്ടുവെന്ന വാദമാണ്! ഏതാനും വർഷങ്ങൾക്ക് മുൻപ് ഗോവയിൽ അഗാസ്സിം നദീതീരത്ത് സ്ലീവാ കണ്ടെടുക്കപ്പെട്ടതും സമാനമായ രീതിയിലായിരുന്നു. ലത്തീൻ പള്ളിമുറ്റത്ത് സ്ഥാപിക്കപ്പെട്ടിരുന്ന കുരിശടി ശക്തമായ കാറ്റിലും മഴയിലും തകർന്നപ്പോൾ അതിനടിയിൽനിന്നും പകുതി തകർന്ന സ്ലീവാ ലഭിക്കുകയുണ്ടായി! നിർഭാഗ്യവശാൽ ഒരുകാലത്ത് ഏറ്റവും ഭക്ത്യാദരങ്ങളോടെ വണങ്ങപ്പെട്ടിരു ന്ന ഈ സ്ലീവായിന്ന് പള്ളിക്ക് സമീപമുള്ള കുരിശടിയിൽ ഏറെക്കുറെ തീർത്തും അവഗണിക്കപ്പെട്ട സ്ഥിതിയിലായിരുന്നു ! കണ്ടെടുക്കപ്പെട്ടിട്ട് 90 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ആലങ്ങാട്ട് പഴയപള്ളിക്കുള്ളിലേക്ക് ഈ സ്ലീവാ മാറ്റി സ്ഥാപിച്ചിട്ടുണ്ട് .
മാർ അഗസ്റ്റിൻ കണ്ടത്തിൽ ,ആലങ്ങാട്ടെ പുരാതന തോമാകുരിശിനെപ്പറ്റി.
പുരാതന പഹ്ലവികുരിശുകളെന്നു വിചാരിക്കപ്പെട്ടുവരുന്ന ചില തോമ്മാ കുരിശുകൾ (St. Thomas Cross) അപൂർവം ചില പള്ളികളിൽ ഇരിപ്പുള്ളതായി നമുക്കു അറിയാമല്ലൊ. ഇവയിൽ പ്രധാനപ്പെട്ട ഒന്ന് 1547 -ൽ പോർത്തുഗീസ്കാർ കണ്ടെടുത്തതും ഇപ്പോൾ പൂജ്യമായി മദിരാശിനു അടുത്തു ള്ള സെൻറ് തോമസ് മൗണ്ട് കപ്പേളയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നതും ആകുന്നു. ഇതു കൂടാതെ, കോട്ടയം യാക്കോബായ വലിയ പള്ളിയിലും കടമറ്റത്തു പള്ളിയിലും ഇത്തരം കുരിശുകൾ ഉണ്ട്. മുട്ടുചിറ കത്തോലിക്ക സുറിയാനി പള്ളിയിലും കുറെ വർഷങ്ങൾ ക്കു മുമ്പ് ഇത്തരം ഒരു കുരിശു കണ്ടെടുക്കുകയുണ്ടായി. ഒരു കുരിശു ഇക്കഴിഞ്ഞ ജനുവരി – ആലങ്ങാട്ടു പള്ളിയുടെ കിഴക്കെ കുരിശിന്റെ അകത്തു വെച്ചു പണിയപ്പെട്ടിരുന്നതു റവ. ഡോക്ടർ ജോസഫ് സി. പഞ്ഞിക്കാരനച്ചൻ യാദൃശ്ചികമായി കണ്ടുപിടി ക്കുന്നതിനിടയായി.
ഒരുകോൽ പൊക്കവും 2 വിരൽ വിതി യും …വിരൽ ഘനവുമുള്ള ഈ കുരിശ് ഒരു ഒറ്റ കരിങ്കല്ലിലാണ് കൊത്തപ്പെട്ടിരിക്കുന്നത്. കുരിശിനു ചുറ്റുമായി സസാനിയൻ പഹ്ലവി എന്നു വിചാരിക്കപ്പെട്ടുവരുന്ന എന്തൊ ഒരു ഭാഷയിൽ ലിപികളുണ്ട്. ഇവ ഏതു ഭാഷയു ടെ ലിപികളാണെന്നും ഇവയുടെ അർത്ഥമെന്താണെന്നുമുള്ള സംഗതിയിൽ പണ്ഡിതന്മാ രുടെ യിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. പഹ്ലവി 20 ശതകങ്ങൾക്കിടയിൽ പേർഷ്വാ ദേശത്തു പ്രചാരത്തിലിരുന്ന ഭാഷ ആണെ ന്നു ചിലരും, അറമായ്ക്ക് ആണെന്നു ചിലരും പഴയ തമിഴാണെന്നു അന്യരും ഏതോ പുരാതന ഇന്ത്യൻ ഭാഷകളിൽ ഒന്നാണ് മറ്റുചിലരും അഭിപ്രായപ്പെടുന്നുണ്ട്. ഈ ലിപികളുടെ അർത്ഥത്തെപ്പറ്റിയും വലിയ അഭിപ്രായവ്യതാസങ്ങളുണ്ട്. 11 പണ്ഡിതന്മാർ 11 തരത്തിലാണ് ഇതിനു അർത്ഥം കൊടുത്തിരിക്കുന്നത്.
” മിശിഹായിലും ഉന്നതങ്ങളിൽ ദൈവത്തിലും റൂഹാദക്കുദശായിലും വിശ്വസിക്കുന്നവൻ കുരിശിന്റെ പീഡയെ അനുഭവിച്ചവന്റെ അനുഗ്രഹത്തിലാകുന്നു.
ഇയാളുടെ കഷ്ടാനുഭവം കുരിശുവഴിയായുള്ള ശിക്ഷയിൽ ആയിരുന്നു. സത്യമ്ശിഹായും ഉന്നതങ്ങളിൽ ദൈവവും എന്നും വിശുദ്ധനായ വഴികാട്ടിയും. (Burnell)
എന്റെ കർത്താവിശാമ്ശിഹായെ, ഇതുണ്ടാക്കിയ കഹർബുക്ക്ട്ടിന്റെ മകനായ സുറിയാനിക്കാരൻ ആഫ്റാസിൻമേൽ കൃപയുണ്ടാകണമേ.”
ഇപ്പോൾ കണ്ടെടുക്കപ്പെട്ട ആലങ്ങാട്ടു കുരിശാകട്ടെ കോട്ടയം കുരിശിനോടാണു അധികം സാമ്യമുള്ളത്. എന്നാൽ കൊടുങ്ങല്ലൂർ ഈമാതിരി ഒരു കുരിശു ഉണ്ടായിരുന്നതായും അവിടെയുള്ള ക്രിസ്ത്യാനികൾ അതിനോടു വളരെ ഭക്തിയും സ്നേഹവുമു ണ്ടായിരുന്നതായും Guovea എന്ന പ്രസിദ്ധ ചരിത്രകാരൻ സാക്ഷിക്കുന്നുണ്ട്. ഈ കുരിശ് അവിടത്തെ കപ്പേളയിൽ വെച്ചിരുന്നു. മെനെസിസ് മെത്രാപ്പോലീത്ത കുർബാ ന ചൊല്ലിയതും ഈ കുരിശിന്റെ സന്നിധിയി ലാണു്. സുഖക്കേടുകളിലും ആവശ്യങ്ങളിലും വസ്തുക്കൾ കാണാതെപോയ അവസരങ്ങളിൽ പോലും ഈ കുരിശിന്റെ സന്നിധി യിൽ നേച്ചകാഴ്ച അർപ്പിക്കയും അവർ ഫലം സിദ്ധിക്കയും ചെയ്തിരുന്നു. ഇതെല്ലാം Guoveo സാക്ഷിക്കുന്നുണ്ട്. കൊടുങ്ങല്ലൂരിന്റെ അധപതന ശേഷം സുറിയാനിക്കാരുടെ ഒരു കേന്ദ്രമായിരുന്ന ആലങ്ങാട് ഈ കുരിശ് കാണപ്പെട്ടുവെന്നു വിചാരിക്കുന്നതിൽ അബദ്ധമില്ല. പല കാരണങ്ങൾ കൊണ്ടും ആലങ്ങാട് കാണുന്ന കുരിശ് കൊടുങ്ങല്ലൂരിലെ കുരിശാണെന്ന് അനുമാനിക്കാനാണ് സാധ്യത.



