Adv. Roy Thomas
അതു തളിർക്കുന്നതും വളരുന്നതുമൊക്കെഞാൻ കൗതുകത്തോടെ നോക്കി നിന്നു.
ദീർഘകാലം ഫലം തരാതെ നിന്നമുന്തിരിച്ചെടി എന്നെ നിരാശപ്പെടുത്തി.അവസാനം കത്രിക പ്രയോഗം നടത്താൻഞാൻ പ്രേരിതനായി, നിർബന്ധിതനായി.അത്യന്തം സങ്കടത്തോടെ ഞാൻ വളമിട്ടുവളർത്തിയ എൻറെ മുന്തിരിച്ചെടിയുടെചില്ലകൾ ഞാൻ തന്നെ നിഷ്കരുണം വെട്ടി.
മുന്തിരിച്ചെടി കൂടുതൽ ആരോഗ്യത്തോടെ, ശോഭയോടെ തളിരിടുന്നതും പൂവിടുന്നതുംഫലം ചൂടുന്നതും എനിക്ക് കാണായി.
ഇന്നത്തെ വായനകൾ പ്രത്യേകിച്ച് സുവിശേഷവായന സഭയുടെ അഭിവന്ദ്യ പിതാക്കന്മാരുടെ വിചിന്തനത്തിനായി സമർപ്പിക്കുന്നു.
മുന്തിരിച്ചെടിയെ വെട്ടിയൊരുക്കേണ്ടതിൻറെ ആവശ്യകത എന്തെന്ന് വിശുദ്ധ യോഹന്നാൻ സുവിശേഷകൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
മുറിച്ചുകളയപ്പെടുന്നത് കേടുവന്നതും പുഴുക്കുത്ത് പിടിച്ചതും ശോഷിച്ചതും വളർച്ചയിൽ അപഭ്രംശം വന്നതുമൊക്കെയായ ശാഖകളാണ്.
അവ വെട്ടിക്കളയുന്നത് തായ്ച്ചെടി ആരോഗ്യത്തോടെ നിലനിൽക്കുന്നതിനും അതിൽ നിന്നും കൂടുതൽ ആരോഗ്യവും ഫലദായകവുമായ ചില്ലകൾ ഉണ്ടാകുന്നതിനുമാണ്.
ആരോഗ്യമുള്ള ചില്ലകളിലും ചിലപ്പോൾ ചില ഉപശാഖകൾ പുഴുക്കുത്തേറ്റതുണ്ടാകാം. എങ്കിൽ അത്തരം ഉപശാഖകൾ മാത്രമെ കളയേണ്ടതുള്ളു.
കേടുവന്നവ യഥാസമയം നിഷ്കരുണം വെട്ടണം.
തീയിലിടണം. തളരരുത്. തീരുമാനമെടുക്കാൻ വൈകുന്നത് ആപൽക്കരമാകും. തായ്ച്ചെടി തന്നെ നഷ്ടപ്പെടുത്താൻ അത് ഇടവരുത്തും.
യഥാർത്ഥ തോട്ടക്കാരൻറെ പ്രതീക്ഷയും പ്രത്യാശയും കർമ്മനിഷ്ഠയും കൈമുതലുണ്ടാകണം. ഫലദായകമായ തായ്ച്ചെടിയുടെ ആരോഗ്യമുള്ള വളർച്ച ഉറപ്പാക്കണം.
അതു മാത്രമായിരിക്കണം ലക്ഷ്യം.
അതു മാത്രം.
