ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ
“മിശിഹായോടും അവന്റെ സഭയോടുമുള്ള സ്നേഹം ഒരു പ്രാദേശിക ആചാരത്തോടുള്ള അടുപ്പം ത്യജിക്കാൻ നമ്മെ ശക്തരാക്കേണ്ടതാണ്. അതു നമുക്കെത്ര പ്രിയപ്പെട്ടതാണെങ്കിലും ആഴത്തിൽ നമ്മിൽ വേരൂന്നിയതും ആത്മീയമായി പ്രയോജനപ്രദവുമാണെങ്കിലും പരിശുദ്ധ പിതാവിനോടുള്ള വിശ്വസ്തതയുടെയും അനുസരണത്തിന്റെയും അടയാളമായി ഈ പ്രവൃത്തി നമുക്കു സന്തോഷത്തോടെ ചെയ്യാം…” (ആർച്ചുബിഷപ് സിറിൽ വാസിൽ)
എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രിയപ്പെട്ട അച്ചന്മാരേ ദൈവജനമേ, ഇത്രയുംനാൾ പോലെയല്ല ഇനിയുള്ള ഏതാനും മണിക്കൂറുകൾ…
വിശുദ്ധ കുർബാനയ്ക്കിടയിലെ ഏതാനും മിനിട്ടുകൾ നീളുന്ന തിരിഞ്ഞുനില്പ് എന്ന വെറും നിസാരമായ കാര്യത്തിനുവേണ്ടി സഭ ഇത്രയും വാശി പിടിക്കേണ്ടതുണ്ടോയെന്നുള്ള നിങ്ങളിൽ പലരുടെയും ചോദ്യങ്ങൾ വള്ളിയോ പുള്ളിയോ മാറ്റാതെ സ്വന്തം മനസാക്ഷിയോടു ചോദിച്ചാൽ തീരാവുന്നതേയുള്ളു ഇപ്പോഴത്തെ പ്രതിസന്ധി. അതല്ലായെങ്കിൽ കത്തോലിക്കാസഭയെ സംബന്ധിച്ച് അതിന്റെ ചരിത്രവഴികളിൽ ഉണ്ടായിട്ടുള്ള പല സംഭവങ്ങളിൽ ഒന്നുമാത്രമാകുമിത്. എന്നാൽ നിങ്ങളെ സംബന്ധിച്ച് ഇതൊരു അസ്തിത്വപ്രതിസന്ധിയാണ്. നുണയനായ പിശാചിന്റെ പിണിയാളുകളായി കള്ളങ്ങൾ പ്രചരിപ്പിച്ച് നടക്കുന്നവരെ ഇനിയെങ്കിലും തള്ളിപ്പറഞ്ഞ് സഭാകൂട്ടായ്മയോടു ചേർന്നു നില്ക്കാനുള്ള കരുത്ത് നിങ്ങൾ പ്രകടിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ വരുംതലമുറയെക്കുറിച്ച് ദൈവതിരുമുമ്പിൽ കണക്കു ബോധിപ്പിക്കേണ്ടിവരുമെന്ന് മറക്കരുത്…
നമ്മുടെ കർത്താവിന്റെ പിറവിത്തിരുനാളിൽ സന്തോഷവും സമാധാനവും നല്കുന്ന നല്ല വാർത്തയ്ക്കായി പ്രാർത്ഥിച്ചു കാത്തിരിക്കുന്നു…

Leave a comment