സീറോ-മലബാർ സഭയിൽ വീണ്ടും ശീശ്മയുടെ വിഷവിത്തുകൾ പൊട്ടിമുളയ്ക്കുന്നു. തിരുസ്സഭാമേല ദ്ധ്യക്ഷനായ മാർപാപ്പയെ അനുസരിച്ച് കത്തോലി ക്കാസഭയിൽ ജീവിക്കുവാനാകുന്നില്ലെങ്കിൽ അത് ശീമയാണ്. പരമ പരിശുദ്ധമായ പരിശുദ്ധ കുർബാനയുടെ അർപ്പണംപോലും മാർപാപ്പയുടെ നിർദ്ദേശാനുസരണം അർപ്പിക്കുവാനാകുന്നില്ലെങ്കിൽ അത് ശീശ്മയല്ലാതെ പിന്നെ മറ്റെന്താണ്?

പല ശീശ്മകളേയും ഈ സീറോ-മലബാർ സഭ നേരിട്ടിട്ടുണ്ട്. റോക്കോസ് ശീശ്മ, മേലൂസ് ശീശ്മ തുടങ്ങിയ ശീശ്മകൾ അവയിൽ ഏറ്റവും പ്രധാന പ്പെട്ടവ. ആ ശീശ്മകൾക്കെല്ലാമെതിരെ പോരാടിയ ചാവറപ്പിതാവും പോരൂക്കര കുര്യാക്കോസ് ഏലീശാ ച്ചനും മാർപാപ്പയുടെ അനുസരണത്തിൻ കീഴിൽ ഈ സഭ എന്നും നിലനിൽക്കണമെന്ന് സഭാവിശ്വാ സികളെ ഉദ്ബോധിപ്പിച്ചു. ഈ മഹത്വ്യക്തികൾ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് സീറോ-മലബാർ സഭ എന്നൊരു സഭ ഈ ഭൂമുഖത്തുണ്ടാകുമായിരുന്നി ല്ല. സീറോ-മലബാർ സഭയുടെ ആദ്യത്തേതും രണ്ടാ മത്തേതുമായ ഈ വികാരി ജനറാളന്മാരോട് സീറോ -മലബാർ സഭ കടപ്പെട്ടിരിക്കുന്നു.

“നിർബന്ധബുദ്ധി നാശത്തിലൊടുങ്ങും. സാഹ സബുദ്ധി അപകടത്തിൽ ചാടും. ദുശ്ശാഠ്യമുള്ള മനസ്സ് കഷ്ടതകൾക്ക് അടിപ്പെടും. പാപി പാപം കുന്നുകൂ ട്ടും. അഹങ്കാരിയുടെ കഷ്ടതകൾക്ക് പ്രതിവിധിയി ല്ല. എന്തെന്നാൽ ദുഷ്ടത അവനിൽ വേരുറച്ചു വള രുന്നു. അനുസരണയില്ലാത്ത ജനത ക്രോധം ആളി ക്കത്തിക്കുന്നു.പാപികൾ സംഘം ചേരുമ്പോൾ അ ഗ്നിജ്വലിക്കുന്നു. സ്വശക്തിയിൽ വിശ്വസിച്ച് ദൈവ ത്തോട് മത്സരിച്ച മല്ലന്മാരോട് അവിടുന്ന് ക്ഷമിച്ചില്ല…”

ഏകീകൃത കുർബാനക്രമം നടപ്പിലാക്കുവാൻ വിമുഖത കാണിക്കുകയും മുട്ടുന്യായങ്ങൾ പറഞ്ഞ് വാശി പിടിക്കുകയും ചെയ്യുന്ന വിമത വൈദിക രെയും വിശ്വാസികളെയും ഓർക്കുമ്പോൾ പ്രഭാഷ കന്റെ ഈ വാക്കുകൾ ഓർമ്മയിൽ എത്തുന്നു. “സാവൂൾ, സാവൂൾ നീ എന്തിനെന്നെ പീഡിപ്പിക്കുന്നു, നീ പീഡിപ്പിക്കുന്ന ക്രിസ്തുവാണ് ഞാൻ എന്ന് യേശു പൗലോസിനോട് ചോദിച്ച അതേ ചോദ്യ ങ്ങൾ വിമത വിശ്വാസികളോടും യേശു ചോദിക്കു ന്നില്ലേ? നിങ്ങൾ അവഹേളിക്കുന്നത് യേശുവിനെ യല്ലേ? യേശുവിന്റെ ശരീരത്തെയല്ലേ? യേശുവിന്റെ സഭയെയല്ലേ നിങ്ങൾ പീഡിപ്പിക്കുന്നത്? വെളിച്ചം നഷ്ടപ്പെട്ട വിശ്വാസമായിത്തീർന്നില്ലേ ക്രിസ്തുവി ലുള്ള നിങ്ങളുടെ വിശ്വാസം? നിങ്ങളുടെ കണ്ണുകൾ സാവൂളിന്റേതുപോലെ അവിശ്വാസത്തിന്റെ ചിതമ്പ ലുകൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ മുമ്പിൽ വെറും ഭോഷന്മാരും മൂഢന്മാരും അഹങ്കാ രികളുമായി നിങ്ങൾ നിങ്ങളെത്തന്നെ തരംതാഴ്ത്തി യില്ലേ? ഉറകെട്ട് ഉപ്പും പറയുടെ കീഴിൽ ഒളിപ്പിച്ച വിളക്കുകളുമായില്ലേ നിങ്ങൾ? പരിശുദ്ധ പൗരോഹി ത്യത്തിന്റെ വില നിങ്ങൾ കളഞ്ഞുകുളിച്ചില്ലേ? സീറോ-മലബാർ സഭയുടെ ചരിത്രത്തിൽ നിങ്ങൾ കളങ്കം ചാർത്തിയതായി നിങ്ങൾക്കുതന്നെ തോന്നു ന്നില്ലേ? തെരുവീഥികളിൽ ഈ സഭയെ അപമാനി ക്കുമ്പോൾ നിങ്ങൾ എന്താണ് നേടുന്നത്? യേശു വിന്റെ സ്നേഹത്തിന്റെയും എളിമയുടെയും കരുണ യുടെയും മനോഭാവം നിങ്ങളിൽ ഇല്ലാതായോ?

മാലാഖമാർ പോലും പ്രവേശിക്കുവാൻ ഭയപ്പെ ടുന്ന കർത്താവിന്റെ ബലിപീഠത്തിനരികിലേക്ക് പരി ശുദ്ധമായ മനസ്സോടെ കടന്നുവരുവാനുള്ള യോഗ്യത നിങ്ങൾതന്നെ നഷ്ടപ്പെടുത്തിയില്ലേ? കർത്താവിന്റെ ബലിപീഠം നിങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് അശു ദ്ധമാകുന്നു. നിങ്ങളുടെ താളത്തിനൊത്തു തുള്ളുന്ന ഒന്നുമറിയാത്ത കുറെ പാവം വിശ്വാസികളുടെ നിർമ്മ ലമായ വിശ്വാസത്തെപ്പോലും നിങ്ങൾ കളങ്കപ്പെടു ത്തി. അവർക്ക് ഇടർച്ച നൽകുന്ന നിങ്ങളുടെ കഴു ത്തിൽ ഒന്നിലധികം തിരികല്ലുകൾ കെട്ടി കടലിന്റെ നടുവിലേക്കുതന്നെയല്ലേ എറിയപ്പെടേണ്ടത്?

സീറോ-മലബാർ സഭയുടെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും അഭിവൃദ്ധിക്കുംവേണ്ടി പോരാടിയ മൺമറഞ്ഞ മഹാരഥന്മാരുടെ ചരിത്രത്തിനുമുമ്പിൽ നിങ്ങൾ വാശിപിടിച്ച് സൃഷ്ടിക്കുന്ന വിലയില്ലാത്ത ചരിത്രം എത്രയോ തരംതാണുപോയി. നസ്രാണിസമൂഹത്തിന് നിങ്ങൾ തീരാകളങ്കം ചാർത്തി. സീറോ-മലബാർ സഭയിലെ ഏഴ് വ്യാകുലങ്ങളി ലൊരുവനായ, നസ്രാണി സഭയുടെ സ്വാതന്ത്ര്യ ത്തിനും ഐക്യത്തിനും അഭിവൃദ്ധിക്കുംവേണ്ടി പോരാടിയ, എറണാകുളം രൂപതയുടെ പ്രഥമ മെത്രാൻ മാർ ളൂയീസ് പഴേപറമ്പിലിന്റെ രൂപത യിൽത്തന്നെ ഇത്തരം സംസ്കാര ശൂന്യമായ പ്രവർത്തനങ്ങൾ നടത്തുവാൻ നിങ്ങൾക്ക് ലജ്ജയില്ലേ? യുവതലമുറയുടെയും വരുംതലമുറ യുടെയും മുൻപിൽ നിങ്ങൾ വിലയില്ലാത്ത ചരിത്രം സൃഷ്ടിച്ചവരായി. വിശുദ്ധീകരിക്കുവാനും പഠിപ്പിക്കുവാനും നയിക്കുവാനും നിങ്ങൾക്കെന്ത് യോഗ്യതയാണുള്ളത്? പൗരോഹിത്യ സ്വീകരണ സമയത്ത് നിങ്ങൾ ഉറക്കെ പ്രഘോഷിച്ച വിശ്വാസ പ്രമാണത്തിനെതിരല്ലേ നിങ്ങൾ കാട്ടിക്കൂട്ടുന്ന ഓരോ പ്രവൃത്തിയും. മാർപാപ്പയെപ്പോലും അനു സരിക്കാതെ വിശുദ്ധ കുർബാന അർപ്പിച്ചാൽ അത് വാസ്തവമായ കുർബാനയാകുമോ? കത്തോലിക്കാ സഭയിലെ സാധാരണ വിശ്വാസികളായിട്ടെങ്കിലും ജീവിക്കുവാനുള്ള അർഹത നിങ്ങൾ ഇല്ലാതാക്കി.

ഒരു തലമുറയുടെ വിശ്വാസത്തെയാണ് നിങ്ങൾ താറുമാറാക്കുന്നത്. അവരുടെ യേശുവിനോടും സഭ യോടുമുള്ള വിശ്വാസത്തിനും സ്നേഹത്തിനും ആദ രവിനുമാണ് നിങ്ങൾ ഇടർച്ച നല്കിയത്. നിങ്ങൾ നടത്തുന്ന സഭാവിരുദ്ധ പ്രവർത്തനങ്ങൾക്ക് ദൈവം നിങ്ങളോട് പകരം ചോദിക്കില്ലേ? പൗരോ ഹിത്യജീവിതത്തിൽ നിങ്ങൾ ഒട്ടും തൃപ്തരല്ലാ യെന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കു ന്നു. ഈശോയുടെ സഭയേക്കാൾ വലുത് നിങ്ങളുടെ ഈഗോ ആണെന്ന് നിങ്ങൾ ധരിച്ചുവച്ചിരിക്കുന്നത് തെറ്റല്ലേ? നിങ്ങളുടെ പൗരോഹിത്യം പൊട്ടിയ കല ത്തിന്റെ കഷണങ്ങൾ ഒട്ടിച്ചു ചേർത്തതുപോലെ യായി. സന്തോഷവും സമാധാനവുമില്ലാത്ത പൗരോ ഹിത്യം.

ഭൂതകാലത്തിൽ, നിങ്ങളുടെ പൗരോഹിത്യ പരി ശീലനകാലത്തോ, പൗരോഹിത്യപദവി സ്വീകരിച്ച തിനുശേഷമോ നിങ്ങളുടെ ജീവിതത്തിൽ സംഭവി ച്ചുപോയ ആഴത്തിലുള്ള ചില നൊമ്പരപ്പെടുത്തുന്ന മുറിവുകൾ ഉണങ്ങിയിട്ടില്ല. അവയിൽനിന്നും ഉയ രുന്ന പ്രതികാരങ്ങളും വാശികളുമാണ് വിമത പ്രവർത്തനങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നതെന്ന് ജനം സംശയിക്കുന്നു. ഈ സഭയെ തകർക്കുവാ നാഗ്രഹിക്കുന്ന ചില സംഘടനകളുടെ ഔദാര്യം കൈപ്പറ്റുന്നവരുമാണ് നിങ്ങൾ എന്നുകൂടി ജനം സംശയിക്കുന്നു. ഇതൊന്നുമല്ലെങ്കിൽ പിന്നെയെന്തി നാണ് ഇത്രയധികം ദുർവാശികൾ. പരി. മാർപാപ്പ യെപ്പോലും അനുസരിക്കാത്ത മനോഭാവത്തിനും പൗരോഹിത്യത്തിനും എന്ത് അർത്ഥമാണുള്ളത്?

ഈ സഭ ക്ഷമാപൂർവം കാത്തിരിക്കുകയാണ്. എല്ലാം നഷ്ടപ്പെടുത്തിയ ധൂർത്തപുത്രൻ പശ്ചാ ത്തപിച്ച് തിരികെ വരുന്നതുപോലെ ഈ സഭ നിങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തി ന്റെയും കാരുണ്യത്തിന്റെയും ക്ഷമയുടെയും പല പ്രേരണകളും ഈ സഭ നിങ്ങളുടെ മുമ്പിൽ വച്ചു.
സഭയുടെ ക്ഷമ സഭയുടെ ബലഹീനതയാണ് എന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്. അനുസരണത്തിലൂടെ യല്ലേ ദൈവത്തിന്റെ തിരുമനസ്സിന് കീഴ്വഴങ്ങി ജീവി ക്കേണ്ടത്? അതല്ലെങ്കിൽ “അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ…’ എന്ന് പ്രാർത്ഥിക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നതെ ങ്ങനെ? നിങ്ങൾ കാട്ടിക്കൂട്ടുന്ന ഈ കോപ്രായങ്ങൾ ഒരിക്കലും വിജയിക്കില്ല. ഈ സഭയെ തകർക്കുവാൻ നിങ്ങൾക്കാവില്ല. കാരണം ഈ സത്യസഭയിൽ ദൈവത്തിന്റെ ആത്മാവിന്റെ സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്നു.

നിങ്ങളുടെ സമരങ്ങളും കടുംപിടുത്തങ്ങളും സുറി യാനി സഭക്കെതിരാണെങ്കിലും ഇവയൊന്നും സഭ യുടെമേൽ ഒരു പോറൽ പോലുമേല്പിക്കില്ല. ഇത്തരം സമരങ്ങൾ സീറോ മലബാർ സഭയുടെ ചരിത്രംമു തൽ ഇന്നോളമുണ്ടായിട്ടുണ്ട്. അവയെല്ലാം ഈ സഭ അതിജീവിച്ചു. സഭയ്ക്കുവേണ്ടി യുദ്ധം ചെയ്തവ രെന്നോ, നീതിക്കുവേണ്ടി രക്തസാക്ഷിത്വം വഹിച്ച വരെന്നോ പറഞ്ഞ് വിശ്വാസികൾ നിങ്ങളെ അഭിന ന്ദിക്കില്ല, കാരണം നടപ്പാക്കപ്പെട്ട നീതിക്കെതിരെ യാണ് നിങ്ങൾ ഭോഷത്തരങ്ങൾ കാട്ടിക്കൂട്ടുന്നത്.

റോക്കോസ് ശീശ്മ, മേലൂസ് ശീശ്മ, പ്രഭുവാദോ ശീശ്മകൾ തുടങ്ങി ഒട്ടനവധി പരീക്ഷണഘട്ടങ്ങളി ലൂടെ കടന്നുപോയ സീറോ മലബാർ സഭയ്ക്കു വേണ്ടി പോരാടിയ മഹാരഥന്മാർ അന്ത്യവിശ്രമം കൊ ള്ളുന്ന മാന്നാനം കുന്നിൽനിന്നും, സീറോ മലബാർ സഭയെ വിദേശാധിപത്യത്തിൽ നിന്നും രക്ഷി ക്കുവാൻ അക്ഷീണം പോരാടിയ ഏഴ് വ്യാകുലങ്ങ ളുടെ ചരിത്രം പറയുന്ന മാന്നാനം കുന്നിൽനിന്നും, സീറോ മലബാർ സഭയുടെ ആദ്ധ്യാത്മികവും സാംസ്കാരികവും ബൗദ്ധികവും ഭൗതികവുമായ ഉന്നതിക്ക് കളമൊരുക്കിയ മാന്നാനം കുന്നിൽനിന്നും പ്രസിദ്ധീകരിക്കുന്ന കേരള കത്തോലിക്കാസഭയുടെ ആദ്യത്തെ മാസിക നിങ്ങളോടഭ്യർത്ഥിക്കുകയാണ്. ഈ വിമതസ്വരങ്ങൾ ഉപേക്ഷിച്ച് സഭയോടൊത്ത് ചിന്തിക്കുവാനും സഭയോടൊത്ത് നടക്കുവാനും.

“ആ മനുഷ്യൻ നീ തന്നെ എന്നു പറഞ്ഞു കൊണ്ട് തെറ്റുചെയ്ത ദാവീദ് രാജാവിനെ മാനസാ ന്തരത്തിലേക്ക് നയിച്ച നാഥാൻ പ്രവാചകനെപ്പോ ലെ, റോമിന്റെ മെത്രാനായ മാർപാപ്പ ഫ്രാൻസിലെ അവിഞ്ഞോണിലല്ല ജീവിക്കേണ്ടത്, അതിനാൽ തിരിച്ചു വരൂ എന്ന് ആഹ്വാനം ചെയ്ത് മാർപാപ്പ യെപ്പോലും തിരിച്ചുകൊണ്ടുവരുവാൻ മുൻകൈ എടുത്ത സിയന്നയിലെ വിശുദ്ധ കത്രീന എന്ന സന്യാസിനിയെപ്പോലെ, ഫ്രാൻസിലെ തെറ്റിൽ തുടർന്ന ഒരു മെത്രാനെ സ്ഥാന ഭ്രഷ്ടനാ ക്കാൻ പോലും ആർജ്ജവം കാണിച്ച് വെറുമൊരു സന്യാസിയായ വിശുദ്ധ ബെർണാർഡിനെപ്പോലെ, റോക്കോസ് ശീശ്മയ്ക്കെതിരെ സധൈര്യം പോരാ ടുകയും റോക്കോസ് മെത്രാന് തെറ്റുതിരുത്തി തിരിച്ചു പോകുവാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്ത മാന്നാനത്തിന്റെ വലിയ പ്രിയോ രച്ചനും സീറോ-മലബാർ സഭയുടെ ആദ്യ വികാരി

ജനറാളുമായിരുന്ന വിശുദ്ധ കുര്യാക്കോസ് ഏലിയാ ചാവറപ്പിതാവും, മേലൂസ് ശീശ്മയ്ക്കെതിരെ പോരാ ടിയ സന്യാസസഭയുടെ രണ്ടാമത്തെ പ്രിയോർ ജന റാളും സിറോ-മലബാർ സഭയുടെ രണ്ടാമത്തെ വികാരി ജനറാളുമായിരുന്ന പോരൂക്കര കുര്യാ ക്കോസ് ഏലീശാച്ചനും ജീവിച്ച് മരിച്ച് അന്ത്യവിശ്രമം കൊള്ളുന്ന മാന്നാനത്തുനിന്നും പ്രസിദ്ധീകരിക്കുന്ന കർമ്മലകുസുമം മാസികയ്ക്ക് ഈയവസരത്തിൽ നിശ്ശബ്ദമായിരിക്കുവാൻ സാദ്ധ്യമല്ല. എറണാകുളം -അങ്കമാലി അതിരൂപതയുടെ മെട്രോപൊളിറ്റൻ വികാരിയോട് പരിശുദ്ധ സിംഹാസനം തെറ്റു തിരു ത്തുവാൻ പലയാവർത്തി നിർദ്ദേശിച്ചിട്ടും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പതന്നെ കത്തെഴുതി യിട്ടും, അനുസരിക്കുകയും അനുസരിക്കുവാൻ മറ്റു ള്ളവരെ പഠിപ്പിക്കുവാനും കടപ്പെട്ട, വിശുദ്ധ ചാവറ പിതാവിന്റെ തന്നെ പിൻഗാമിയായി ഒരു സന്യാസസഭയെ ഭരിക്കുകയും മാർ ളൂയീസ് പഴേ പറമ്പിലിന്റെ സിംഹാസനത്തിൽ ഇപ്പോൾ മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായിരുന്നുകൊണ്ട് ആദ്ദേഹത്തിന്റെയും പരിശുദ്ധ സിംഹാസനത്തി ന്റെയും നിർദ്ദേശങ്ങളനുസരിച്ച് എറണാകുളം-അങ്ക മാലി അതിരൂപതയെ നയിക്കുവാൻ നിയോഗിക്കപ്പെട്ട മെട്രോപൊളിറ്റൻ വികാരിയുടെ അനുസരണക്കേടു കളും നിയമലംഘനങ്ങളും നൈയാമികമായി പറ ഞ്ഞാൽ ശീശ്മയുടെ തലത്തിലേക്ക് എത്തിയിട്ടില്ലെ ങ്കിലും (cf. CCEO c.1437) തെറ്റാണ്. അത് തിരു ത്തേണ്ടതാണ് എന്ന് പറയാതെ വയ്യ.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ “തിരുസ്സ ഭയിൽ മെത്രാന്മാരുടെ അജപാലനധർമ്മം” സംബ ന്ധിച്ച ഡിക്രിയായ ക്രിസ്മസ് ഡോമിനൂസ് ന്റെ രണ്ടാം ഖണ്ഡികയിൽ ഇങ്ങനെ പ്രസ്താവിച്ചിരി ക്കുന്നു: “പരിശുദ്ധാത്മാവാൽ നിയമിതരായ മെത്രാ ന്മാർ ആത്മപാലകരെന്ന നിലയിൽ ശ്ലീഹന്മാരുടെ പിൻഗാമികളാണ്. നിത്യം ജീവിക്കുന്ന ഇടയനായ ക്രിസ്തുവിന്റെ ദൗത്യം മാർപാപ്പയോടുകൂടി അദ്ദേ ഹത്തിന്റെ അധികാരത്തിന്റെ കീഴിൽ എന്നെന്നും തുടർന്നുപോകുവാനാണ് മെത്രാന്മാർ നിയുക്തരാ യിരിക്കുന്നത്. മാർപാപ്പയുടെ കീഴിൽ, മാർപാപ്പ യോട് വിധേയപ്പെട്ട്, മാർപാപ്പയും അദ്ദേഹത്തിന്റെ നാമത്തിൽ സഭയെ ഭരിക്കുന്ന പരിശുദ്ധ സിംഹാ സനമെന്നറിയപ്പെടുന്ന പൗരസ്ത്യ തിരുസംഘവും കൊടുത്ത നിർദ്ദേശങ്ങൾ തന്റെ അതിരൂപതയിൽ പ്രാവർത്തികമാക്കുന്നതിനുപകരം, അവയുടെ നഗ്ന മായ ലംഘനമായിരുന്നു മെട്രോപൊളിറ്റൻ വികാരി യുടെ 2022 ഏപ്രിൽ 6-ാം തീയതിയിലെയും 2022 ഏപ്രിൽ 19-ാം തീയതിയിലെയും സർക്കുലറിലും കത്തിലുമുള്ള കല്പനകളും നിർദ്ദേശങ്ങളും.

പരിശുദ്ധ പിതാവിന്റെ കത്തിലെ വ്യക്തമായ നിർദ്ദേശമായിരുന്നു 2022 ഈസ്റ്ററിനുമുമ്പായി എറ ണാകുളം-അങ്കമാലി അതിരൂപതയിലും വിശുദ്ധ കുർബാനയുടെ അർപ്പണം സിനഡിന്റെ നിർദ്ദേശമ നുസരിച്ചാക്കണമെന്ന്. അദ്ദേഹത്തിന്റെ 2022 മാർച്ച് 25-ലെ കത്തിലും പൗരസ്ത്യ തിരുസംഘത്തിന്റെ 2022 ഫെബ്രുവരി 28-ലെ കത്തിലും വ്യക്തമാക്കിയിരുന്നു മെട്രോപൊളിറ്റൻ വികാരിക്ക് ഡിസ്പെൻ സേഷൻ കൊടുക്കുവാൻ മേജർ ആർച്ച് ബിഷ പ്പിന്റെ അംഗീകാരം ആവശ്യമാണെന്ന്. ഈ നിർദ്ദേ ശങ്ങളെല്ലാം അനുസരിക്കാതെ സഭയിൽ ശീ വിതയ്ക്കുവാനുള്ള ശ്രമം മെട്രോപൊളിറ്റൻ വികാരി നിർത്തിയേ മതിയാവൂ. തെറ്റ് തിരുത്തു പിതാവേ…

എറണാകുളം-അങ്കമാലി മെട്രോപൊളിറ്റൻ വികാരിയോട് അഭ്യർത്ഥിക്കുകയാണ്. ഏതാനും ചിലരുടെ കൈകളിലെ കളിപ്പാവയായി അങ്ങ് സ്വയം താഴ്ത്തപ്പെടരുത്. അവസാനം എല്ലാവ രാലും കൈവെടിയപ്പെട്ട് ലജ്ജാകരമായ ഒരവസ്ഥ യിൽ ജീവിക്കുവാൻ അങ്ങ് സ്വയം ഇടവരുത്തരു സീറോ-മലബാർ സഭയുടെ സുസ്ഥിതിക്കു വേണ്ടി പോരാടിയ ഒരു സന്യാസസഭയിലെ അംഗ മായിരുന്ന അങ്ങ് ആ സഭയിലെ പൂർവപിതാക്ക ന്മാരുടെ ചരിത്രം പഠിക്കേണ്ടിയിരുന്നു. സ്വന്തം കസേരയേക്കാളും സ്ഥാനത്തേക്കാളും എന്തിന്, സ്വന്തം ജീവനേക്കാളും അവർ സ്നേഹിച്ചത് സീറോ-മലബാർ സഭയേയാണ്. സിനഡിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുവാൻ അങ്ങുതന്നെ മുന്നിട്ടിറങ്ങുമെന്ന് സഭാംഗങ്ങൾ വ്യാമോഹിച്ചു.

66 സന്യാസസഭയുടെ പല വിശിഷ്ട പദവികളും അലങ്കരിച്ച് അങ്ങ് മെത്രാൻ പദവി ലഭിച്ചതിനു ശേഷം ആ സന്യാസസഭയുടെ അത്യുന്നത പാര മ്പര്യം കാത്ത് സൂക്ഷിക്കുമെന്ന് വിശ്വസിച്ചു. അങ്ങേക്ക് എന്ത് പറ്റിയെന്ന് ചോദ്യങ്ങൾ ഉയരു ന്നു. വിവേകമതിയും ശക്തനായ ഒരു ഭരണാധി കാരിയുമായാണ് അങ്ങ് അറിയപ്പെട്ടിരുന്നത്. “എന്നോടൊപ്പമല്ലാത്തവൻ എനിക്കെതിരാണ് എന്ന യേശുവിന്റെ വചനങ്ങൾ അങ്ങേയ്ക്കെ തിരെ ഉയരുന്നു. അങ്ങ് ആരോടൊപ്പമാണ്? യേശു വിന്റെ കൂടെയോ, വിമതരുടെ കൂടെയോ? “എന്റെ ഭക്ഷണം കഴിക്കുന്നവൻ എനിക്കെതിരെ കുതി കാലുയർത്തി”എന്ന യേശുവചനം അങ്ങ് മറക്കാ തിരിക്കുക. അങ്ങയോട് സീറോ-മലബാർ സഭാം ഗങ്ങൾ ഒന്നടങ്കം അഭ്യർത്ഥിക്കുന്നു: “സഭയോ ടൊത്ത് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും.

Quote of the week

“‘Because the Sacred Liturgy is truly the font from which all the Church’s power flows…we must do everything we can to put the Sacred Liturgy back at the very heart of the relationship between God and man.’.

~ Robert Cardinal Sarah